ന്യൂഡല്‍ഹി: ഡങ്കിപ്പനി (Dengue Fever) ബാധിതനായി എയിംസിൽ (AIIMS) ചികിത്സയിലായിരുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് (Former PM Manmohan Singh) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്ന് വൈകീട്ട് 5.30നാണ് മൻമോഹൻ സിങ് ഡിസ്ചാർജ് ചെയ്യപ്പെട്ടത്.
ഈ മാസം ഒക്ടോബർ 13നായിരുന്നു മൻമോഹൻ സിങിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത പനിയെ തുടർന്ന് നെഞ്ചിലെ അണുബാധക്കൊപ്പം അദ്ദേഹത്തിന് ശ്വാസതടസവും നേരിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കാർഡിയോളജിസ്റ്റ് നിതീഷ് നായിക്കിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് മൻമോഹൻ സിങിനെ ചികിത്സിച്ചത്. നേരത്തെ ഏപ്രിലിൽ മൻമോഹൻ സിംഗ് കോവിഡ് പോസിറ്റീവാകുകയും എയിംസിൽ അഡ്മിറ്റാകുകയും ചെയ്തിരുന്നു.
നെഞ്ചിലെ അണുബാധക്കൊപ്പം അദ്ദേഹത്തിന് ശ്വാസതടസവും നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















