മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ (Drug case) ആര്യൻ ഖാനൊപ്പം (Aryankhan) ജാമ്യം കിട്ടിയ സുഹൃത്തുക്കളായ അർബാസ് മർച്ചന്റും മുൻമുൻ ധമേച്ചയും ജയിൽ മോചിതരായി. നടപടി ക്രമങ്ങൾ തീരുന്നതിലെ കാലതാമസമാണ് ഇവരുടെ ജയിൽ മോചനവും വൈകിച്ചത്. ഇന്നലെ ആര്യൻ ഖാൻ പുറത്തിറങ്ങിയിരുന്നു.
ഹൈക്കോടതിയിൽനിന്നു ജാമ്യം ലഭിച്ച് മൂന്നു ദിവസത്തിനു ശേഷമാണ് അർബാസ് മെർച്ചന്റിനും മുൺമുൺ ധമേച്ഛയ്ക്കും ജയിലിൽനിന്നും പുറത്തിറങ്ങാനായത്. മുൺമുൺ ബൈക്കുള വനിതാ ജയിലിലും അർബാസും ആര്യനും ആർഥർ റോഡ് ജയിലിലുമായിരുന്നു.
എല്ലാ നിയമനടപടികളും പൂർത്തിയാക്കി താരം ജയിലിൽ നിന്ന് മോചിതയായെന്ന് മുൺമുണിന്റെ അഭിഭാഷകൻ പറഞ്ഞു. മധ്യപ്രദേശ് സ്വദേശിയായ മുൺമുണിന് അവിടേയ്ക്കുപോകുന്നതിന് എൻസിബിക്ക് അപേക്ഷ നൽകുകയാണെന്നും അഭിഭാഷകൻ അറിയിച്ചു.
മലയാളിയായ ശ്രേയസ് നായർ അടക്കം കേസിൽ അറസ്റ്റിലായ ഇരുപത് പേരിൽ പന്ത്രണ്ട് പേർക്കും ഇതിനോടകം ജാമ്യം കിട്ടിയിട്ടുണ്ട്.
ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ കഴിഞ്ഞ മൂന്നിനാണ് ആര്യനെയും സംഘത്തെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















