ഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ബുധനാഴ്ച നടക്കുന്ന യോഗത്തില്‍ കോവിഡ് വാക്‌സിനേഷന്‍ കുറവുള്ള ജില്ലകളുമായി മോദി ആശയവിനിമയം നടത്തും.
ആദ്യ ഡോസ് വാക്‌സിനേഷന്‍ 50 ശതമാനത്തില്‍ കുറവുള്ള ജില്ലകളിലെ കലക്ടറുമാരുമായാണ് മോദി ആശയവിനിമയം നടത്തുക. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ വിതരണത്തില്‍ കുറവുള്ള ജില്ലകളിലെ കലക്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കും.
ഇത്തരത്തിലുള്ള 40 ജില്ലകള്‍ ഉണ്ടെന്നാണ് കണക്ക്. ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ കുറവുള്ള ജില്ലകളാണ് യോഗത്തില്‍ പങ്കെടുക്കുക. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ സംബന്ധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















