ദുബായ്: മധ്യപൂർവദേശത്തെ ആദ്യ ‘മാഡം തുസാർഡ്സ്’ മെഴുക് പ്രതിമാ മ്യൂസിയം ദുബായ് ബ്ളൂ വാട്ടേഴ്സ് ദ്വീപിൽ പൊതുജനങ്ങൾക്കായി തുറന്നു.വിനോദസഞ്ചാരികൾക്കായി പുതിയ രണ്ട് കേന്ദ്രങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.
ലോക പ്രശസ്ത മാഡം തുടർഡ്സ് എന്ന മെഴുകു പ്രതിമ മ്യൂസിയവും,ലോകത്തിലെ ഏറ്റവും ഉയർന്ന നിരീക്ഷണ ചക്രവും ആണ് ദ്വീപിൽ സന്ദർശകരെ വിസ്മയിപ്പിക്കുന്നത്.
ഈന്തപ്പനകൾ അണിനിരന്ന അറേബ്യൻ പശ്ചാത്തലത്തിലാണ് മ്യൂസിയത്തിലെ പ്രതിമകൾ ഓരോന്നും നിർമ്മിച്ചിരിക്കുന്നത്.
ഒരുക്കിയിരിക്കുന്ന 60 പ്രതിമകളിൽ 16 എണ്ണം ഗൾഫ് മേഖലയിലെ പ്രശസ്ത വ്യക്തികളുടേതാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡൻറ് ഷി ചിൻപിങ്, ഫോണും പിടിച്ചിരിക്കുന്ന യുഎസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ചായകപ്പുകളും, കേക്കും നിരത്തിവച്ചിരിക്കുന്ന ടേബിളിനു മുന്നിലിരിക്കുന്ന എലിസബത്ത് രാജ്ഞി തുടങ്ങിയവരാണ് ഭരണാധികാരികളുടെ നിരയിലുള്ളത്.
വിൽ സ്മിത്, ലേഡി ഗാഗ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഋത്വിക് റോഷൻ തുടങ്ങി സിനിമാ, സംഗീത രംഗത്തെ പ്രശസ്തരും ദുബായ് മ്യൂസിയത്തിൽ ഇടം നേടിയിട്ടുണ്ട്.
സിനിമ ലോകത്തിന് പുറമെ കായികതാരങ്ങളുടെ നിരകളും ഉൾപ്പെട്ടിട്ടുണ്ട്,മുഹമ്മദ് അലി, വിരാട് കോലി, ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ ഇവരുടെ ജീവൻ തുടിക്കുന്ന പ്രതിമകളും കാണികളെ ത്രസിപ്പിക്കും.
ഓരോന്നും ജീവനുള്ളതുപോലെ തോന്നിപ്പിക്കുന്നതാണ് അതുകൊണ്ട് തന്നെ കാണികളും ആരാധകരും നിറയുന്ന മ്യൂസിയത്തിൽ അവർക്കിഷ്ടമുള്ളവരുടെ കൂടെ നിന്ന് സെൽഫി എടുക്കാനുള്ള അവസരവും ലഭ്യമാണ്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe