തമിഴ്നാട് : ക്ഷേത്രങ്ങൾ വഴി സർക്കാർ നൽകുന്ന അന്നദാനം(Annadhanam) ജാതിയുടെ(Caste) പേരിൽ നിഷേധിച്ച യുവതിക്കൊപ്പം ഭക്ഷണം കഴിച്ച് തമിഴ്നാട് (Tamilnadu)ദേവസ്വം മന്ത്രി (Minister P K Sekarbabu). തമിഴ്നാട് മാമല്ലപുരത്ത് നരിക്കുറുവ(Narikurava) വിഭാഗമായതിനാലാണ് അശ്വിനി(Ashwini) എന്ന യുവതിക്ക് അന്നദാനം നിഷേധിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. അന്നദാനം നടക്കുന്ന സ്ഥലത്തേക്ക് കയറാൻ പോലും യുവതിയെ അനുവദിച്ചില്ല. ഭക്ഷണം ബാക്കിയുള്ള ക്ഷേത്രത്തിന് വെളിയിലേക്ക് നൽകുമെന്നായിരുന്നു ക്ഷേത്ര ജീവനക്കാരുടെ നിലപാട്. ദേവസ്വം വകുപ്പിന് കീഴിലുള്ള സ്തലശയന പെരുമാൾ ക്ഷേത്രത്തിലാണ്(Sthalasayanaperumal temple) അശ്വിനിയ്ക്ക് ദുരനുഭവം നേരിട്ടത്.
സർക്കാർ വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തിൽ തനിക്കും തൻറെ വിഭാഗത്തിലുമുള്ളവർക്കുണ്ടായ അപമാനത്തേക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഈ വീഡിയോ വൈറലാവുകയും വിമർശനം ശക്തമാവുകയും ചെയ്തതിന് പിന്നാലെയാണ് ദേവസ്വം മന്ത്രി നേരിട്ടെത്തി യുവതിക്കൊപ്പമിരുന്ന് അന്നദാനത്തിൽ പങ്കെടുത്തത്. വെള്ളിയാഴ്ചയാണ് മന്ത്രി അശ്വിനിക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചത്. അശ്വിനി സന്തോഷവതിയാണെന്നും മുഖ്യമന്ത്രിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിടിപ്പിച്ചുവെന്നും തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖർബാബു വ്യക്തമാക്കി. ക്ഷേത്രത്തിൽ സർക്കാർ നൽകുന്ന അന്നദാനത്തിൽ പങ്കെടുക്കാനെത്തിയ അശ്വിനിയേയും ഒപ്പമുള്ളവരേയും ക്ഷേത്രജീവനക്കാർ കമ്പ് കൊണ്ട് അടിച്ച് ഓടിക്കുകയായിരുന്നു.
ആരുടേയും സ്വകാര്യമായ ചടങ്ങിൽ നിന്ന് ഭക്ഷണം കഴിക്കാനല്ല എത്തിയതെന്നും എന്തുകൊണ്ടാണ് തനിക്ക് ഇത്തരം പെരുമാറ്റം നേരിടേണ്ടി വന്നതെന്നുമുള്ള അശ്വിനിയുടെ ചോദ്യം സർക്കാരിനെതിരെയും വിമർശനം ഉയരാൻ കാരണമായിരുന്നു. സ്ത്രീകൾ അടക്കമുള്ള എല്ലാ ജാതിക്കാർക്കും പൂജാരികളാവാം എന്ന ഡിഎംകെ സർക്കാരിൻറെ തീരുമാനത്തിന് നേരത്തെ മികച്ച പ്രതികരണമായിരുന്നു. എന്നാൽ ഇത്തരം നടപടികളുടെ ശോഭ കെടുത്തുന്ന സംഭവമായിരുന്നു നരിക്കുറുവ വിഭാഗത്തിലുള്ള യുവതിക്ക് അന്നദാനം നിഷേധിച്ചത്. സംസ്ഥാന സർക്കാർ പാവപ്പെട്ടവർക്കുള്ള ക്ഷേത്രങ്ങൾ വഴി നൽകുന്ന സൗജന്യ അന്നദാനം പദ്ധതിയിൽ നിന്നാണ് അശ്വിനിയെ പുറത്താക്കിയത്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















