ദുബായ്: എ.എഫ്.സി അണ്ടർ 23 ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. കിർഗിസ്താനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച ഇന്ത്യ ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനക്കാരായി. യു.എ.ഇ.യാണ് ഗ്രൂപ്പ് ജേതാക്കൾ. എന്നാൽ, ഈ ജയത്തോടെ ഇന്ത്യയ്ക്ക് ഫൈനൽ റൗണ്ട് ഉറപ്പായിട്ടില്ല. ഗ്രൂപ്പ് ജേതാക്കൾക്ക് മാത്രമാണ് നേരിട്ട് എൻട്രി. പതിനൊന്ന് ഗ്രൂപ്പുകളിലെ മികച്ച നാല് രണ്ടാം സ്ഥാനക്കാർക്കും യോഗ്യത ലഭിക്കും. എന്നാൽ, ഗ്രൂപ്പിലെ മൂന്ന് രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണ് നേടാനായത്. ഗോൾശരാശരിയാവട്ടെ മൈനസ് ഒന്ന് ആണ് താനും. ഒമാനെ തോൽപിച്ചിരുന്നെങ്കിലും ഗ്രൂപ്പിലെ നാലാമത്തെ ടീമിനെതിരായ പ്രകടനം യോഗ്യതാ മാനദണ്ഡമായി കണക്കാക്കില്ല. നിലവിൽ പത്ത് ടീമുകളിൽ ഒൻപതാം സ്ഥാനത്താണ് ഇന്ത്യ.
ഗ്രൂപ്പ് ഇയിലെ നിർണാക പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ കിർഗിസ്താനെ പരാജയപ്പെടുത്തിയത്. സ്കോർ: 4-2. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതിനെ തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. രണ്ട് പെനാൽറ്റി കിക്കുകൾ രക്ഷിച്ച ധീരജ് സിങ്ങാണ് ഇന്ത്യയുടെ ഹീറോ. കിർഗിസ്താൻ വ്യക്തമായ മേധാവിത്വം പുലർത്തിയ നിശ്ചിത സമയത്തും ഇന്ത്യയുടെ ആയുസ് കാത്തത് നിരവധി നിർണായക സേവുകൾ നടത്തിയ ധീരജ് തന്നെ.
ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്കുവേണ്ടി കെ.പി.രാഹുൽ, രോഹിത്, സുരേഷ് എന്നിവർ ലക്ഷ്യം കണ്ടു. ആശിഷിന്റെ കിക്ക് ഗോളി പിടിച്ചു. കിർഗിസ്താന്റെ ആദ്യ രണ്ട് കിക്കുകളാണ് ധീരജ് രക്ഷപ്പെടുത്തിയത്.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe