കുവൈത്ത് സിറ്റി: സൗദിക്കും ബഹ്റൈനും പിന്നാലെ ലബ്നീസ് നയതന്ത്രപ്രതിനിധികളെ പുറത്താക്കി കുവൈത്ത്. ലബ്നാനിലെ തങ്ങളുടെ അംബാസഡറോട് രാജ്യത്തേക്ക് മടങ്ങാനും കുവൈത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
സൗദി അറേബ്യക്കും മറ്റ് ജിസിസി രാജ്യങ്ങള്‍ക്കുമെതിരായ അസ്വീകാര്യമായ നിലപാടും തെറ്റായ പ്രസ്താവനകളുമാണ് തീരുമാനത്തിന് പിന്നിലെന്ന് കുവൈത്ത് മന്ത്രാലയം പ്രഖ്യാപിച്ചു. സൗദി അറേബ്യ ലബ്നാനില്‍ നിന്നുള്ള മുഴുവന്‍ ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. പൗരന്മാര് ലബ്നാനിലേക്ക് സന്ദര്‍ശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.
സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം യമനില്‍ നടത്തുന്ന യുദ്ധത്തിനെതിരേ ലബ്നീസ് മന്ത്രി ഈ ആഴ്ച്ച ആദ്യത്തില്‍ നടത്തിയ പരാമര്‍ശമാണ് ഗള്‍ഫ് രാജ്യങ്ങളും ലബ്നാനും തമ്മിലുള്ള ബന്ധം വഷളാക്കിയത്. യുദ്ധത്തെ വിമര്‍ശിച്ച് കൊണ്ടുള്ള ലബ്നീസ് വാര്‍ത്താവിനിമയ മന്ത്രി ജോര്‍ജ് കൊര്‍ദാഹിയുടെ വീഡിയോ പുറത്ത് വന്നിരുന്നു.
എന്നാല്‍, ഒരു മാസം മുമ്പ് തന്നെ മന്ത്രിയായി നിയമിക്കുന്നതിന് മുമ്പുള്ളതാണ് ടെലിവിഷന്‍ അഭിമുഖത്തിലെ ദൃശ്യങ്ങളെന്നാണ് കൊര്‍ദാഹിയുടെ വിശദീകരണം. തന്റെ നിലപാട് വ്യക്തിപരമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe