കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്കിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. കോട്ടയം വിജയപുരം ലൂര്‍ദ് വീട്ടില്‍ ലിജോ ജോര്‍ജ് (35), പാലക്കാട് വല്ലപ്പുഴ കുന്നിശ്ശേരി വീട്ടില്‍ അബ്ദുള്‍ സലാം (35), വൈക്കം ഇടത്തി പറമ്പില്‍ മുഹമ്മദ് നിയാസ് (27) എന്നിവരാണ് പിടിയിലായത്.
ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായവരുടെ സ്ഥാപനങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തി പണമിടപാടിന്റേയും സര്‍ട്ടിഫിക്കറ്റുകളുടേയും ഉള്‍പ്പടെ നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
നാഗമ്പടത്ത് ദ്രോണ എജ്യൂക്കേഷന്‍ കണ്‍സല്‍ട്ടന്‍സി നടത്തുന്നയാളാണ് പിടിയിലായ ലിജോ ജോര്‍ജ്. ഇയാള്‍ വിദ്യാര്‍ഥിയില്‍ നിന്ന് 30,000 രൂപ വാങ്ങി യു.പി ബോര്‍ഡിന്റെ വ്യാജ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കുകയായിരുന്നു.
പെരിന്തല്‍മണ്ണയില്‍ യു.കെ കാളിംഗ് എന്ന സ്ഥാപനം നടത്തുകയാണ് അബ്ദുള്‍ സലാം. ഇയാള്‍ മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിയില്‍നിന്ന് 40,000 രൂപ വാങ്ങിയ ശേഷം മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ ബിബിഎ സര്‍ട്ടിഫിക്കറ്റാണ് ശരിയാക്കി നല്‍കിയത്.
കൊച്ചിയില്‍ ഫ്ലൈ അബ്രോഡ് എന്ന സ്ഥാപനം നടത്തുന്ന മുഹമ്മദ് നിയാസ് ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയുടെ ബികോം സര്‍ട്ടിഫിക്കറ്റാണ് നാല്പതിനായിരം രൂപക്ക് തരപ്പെടുത്തി നല്‍കിയത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe