ട്വന്റി 20 ക്രിക്കറ്റിൽ വേഗത്തിൽ ആയിരം റൺസ് നേടുന്ന ക്യാപ്റ്റനെന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ റെക്കോർഡ് മറികടന്ന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. ഇന്നലെ അഫ്ഗാനിസ്ഥാനെതിരായി നടന്ന മത്സരത്തിലാണ് ബാബർ ഈ റെക്കോര്‍ഡ് പിന്നിട്ടത്.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഈ നേട്ടം കൈവരിക്കാൻ 30 മത്സരങ്ങൾ വേണ്ടി വന്നപ്പോൾ 26 മത്സരങ്ങളിൽ നിന്നാണ് ബാബർ ആയിരം റൺസ് തികച്ചത്. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിസ് ( 31 മത്സരങ്ങൾ ), ആസ്ട്രേലിയയുടെ ആരോൺ ഫിഞ്ച് ( 32 മത്സരങ്ങൾ ), ന്യൂസിലാൻഡിന്റെ കൈൻ വില്യംസൺ (36 മത്സരങ്ങൾ ) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ള മറ്റ് താരങ്ങൾ.
ഈ ടി.20 ലോകകപ്പിൽ പാകിസ്താന്റെ തുടർച്ചയായ മൂന്നാമത്തെ വിജയമാണ് ഇന്നലെ ദുബൈയിൽ അഫ്ഗാനിസ്താനെതിരെ നേടിയത്. അഞ്ച് വിക്കറ്റിന് അഫ്ഗാനിസ്താനെ തോൽപ്പിച്ച ഇന്നലത്തെ മത്സരത്തിൽ 45 പന്തിൽ 51 റൺസാണ് ബാബർ അസം എടുത്തത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe