പനാജി : വത്തിക്കാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ട ചരിത്ര നിമിഷമെന്ന് വിശേഷിപ്പിച്ച് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള.
ചരിത്രപുസ്തകത്തിലെ സുപ്രധാന ഏടും സമാധാനത്തിലേക്കുള്ള വലിയ മുന്നേറ്റവുമാണ് ഈ കൂടിക്കാഴ്ച, ഇരു നേതാക്കളും മനുഷ്യരുടെ കഷ്ടപ്പാടുകളും ദാരിദ്ര്യവും ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങളിലാണ് ശ്രദ്ധ ഊന്നിയത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉഭയകക്ഷി, ബഹുമുഖ സഹകരണം ആവശ്യമുള്ള കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.
2021 ജനുവരി 19-ന് പ്രധാനമന്ത്രിയുമായി ഇന്ത്യയിലെ മൂന്ന് കര്‍ദിനാള്‍മാരുടെ ആദ്യ കൂടിക്കാഴ്ച്ച സംഘടിപ്പിക്കുന്നതിനും ആ സമയത്ത് ഉന്നയിച്ച ആവശ്യം നടപ്പാക്കുന്നതില്‍ മുന്‍കൈയെടുത്തതിലുള്ള സന്തോഷവും ശ്രീധരന്‍ പിള്ള പങ്കുവച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















