തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. നിലവിൽ സീറ്റുകൾ കുറവുള്ള ഇടങ്ങളിൽ 10 ശതമാനവും, നിലവിൽ 20 ശതമാനം വർധനവ് വരുത്തിയ ഏഴ് ജില്ലകളിൽ സീറ്റുകളുടെ ആവശ്യകതയനുസരിച്ച് സർക്കാർ സ്കൂളുകളിൽ 10 ശതമാനം വർധനവാണ് വരുത്തിയിരിക്കുന്നത്.
ഈ ജില്ലകളിൽ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വർധനവിന് അപേക്ഷിക്കുന്നതുമായ എയ്ഡഡ് സ്കൂളുകൾക്കും അൺ എയ്ഡഡ് സ്കൂളുകൾക്കും 10 ശതമാനം സീറ്റുകൾ വർധിപ്പിക്കാൻ അനുവദിച്ചിട്ടുണ്ട്.
സീറ്റ് കൂട്ടിയിട്ടും പ്രശ്നം അവസാനിക്കുന്നില്ലെങ്കിൽ സർക്കാർ സ്കൂളുകളിൽ താത്കാലിക ബാച്ച് അനുവദിക്കാമെന്നും ഉത്തരവിൽ പറയുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe