ചെങ്ങന്നൂര്‍ : നഗരസഭാ ചെയർപേഴ്സണടക്കമുള്ള വനിതാ കൗൺസിലർമാരോട് അപമര്യാദയായി പെരുമാറുന്ന സെക്രട്ടറിയ്ക്കെതിരെ നടപടി സ്വീകരിക്കണം: സുജ ജോൺടു പോലും അപമര്യാദയായി പെരുമാറുന്ന സെക്രട്ടറിയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നു മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മുൻ ചെയർപേഴ്സണുമായ സുജ ജോൺ പറഞ്ഞു. നഗരസഭാ സെക്രട്ടറി എസ്.നാരായണനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരായ അർച്ചന കെ.ഗോപി, റ്റി. കുമാരി എന്നിവർ നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ മൂന്നാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുജ ജോൺ.
സെക്രട്ടറിയുടെ സ്ത്രീ വിരുദ്ധ നിലപാടുകൾക്കെതിരെ മഹിളാ കോൺഗ്രസ് സമര രംഗത്തു വരുമെന്നും സുജാ ജോൺ പറഞ്ഞു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.ഷിബുരാജന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ്, കേരള കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ജൂണി കുതിരവട്ടം, ജില്ലാ വൈസ് – പ്രസിഡന്റ് ചാക്കോ കയ്യത്ര, ജനറൽ സെക്രട്ടറി ജിജി ഏബ്രഹാം, സേവാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി സോമന് പ്ലാപ്പള്ളി, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.ഡി.മോഹനന്, ഷേര്‍ലി രാജന്, ഓമന വർഗ്ഗീസ്, കൗൺസിലർമാരായ രാജൻ കണ്ണാട്ട്,റിജോ ജോണ്‍ ജോര്‍ജ്, ശോഭാ വർഗ്ഗീസ്, ജോസ്, ബി. ശരത്ചന്ദ്രന്, അശോക് പടിപ്പുരയ്ക്കൽ, സൂസമ്മ ഏബ്രഹാം, മിനി സജന്, മനീഷ് കീഴാമഠത്തിൽ, എന്നിവര്‍ പ്രസംഗിച്ചു. ശനിയും ഞായറും അവധിയായതിനാൽ നവംമ്പർ ഒന്നിന് സമരം തുടരും.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ കെ.ഷിബുരാജൻ, സെക്രട്ടറി റിജോ ജോൺ ജോർജ് എന്നിവർ സത്യാഗ്രഹ സമരം നടത്തും. സമാപന സമ്മേളനം ഐ.എൻ.റ്റി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ വൈസ് – പ്രസിഡന്റ് റെജി ജോൺ ,ജില്ലാ സെക്രട്ടറി ജോൺ പാപ്പി, നേതാക്കളായ അനിയൻ കോളു ത്തറ, മോൻസി മൂലയിൽ, പി.റ്റി. രാജു, ജോൺ മാത്യു, പ്രിൻസ് ആന്റോ, ഈപ്പൻ ഇടവനത്തുകാവിൽ , ബ്ലെസ്സൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.