ഗോവ: രാജ്യത്തെ ഇന്ധനവില വർധനവിൽ ബിജെപിക്കെതിരെ(BJP) ആഞ്ഞടിച്ച് രാഹുൽ ഗാന്ധി(Rahul Gandhi). ലോകത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ത്യ നികുതിയായി ചുമത്തുന്നത്. രാജ്യാന്തര വിപണിയിൽ വില കുറയുമ്പോൾ പോലും പൊതുജനത്തിന് കൂടുതൽ പണം നൽകേണ്ട അവസ്ഥയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
ഇന്ധന വില വർധിപ്പിക്കുന്നത് കൊണ്ട് ചില വ്യവസായികൾക്ക് മാത്രമാണ് പ്രയോജനം. ഇവർ പ്രധാനമന്ത്രിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്നും രാഹുൽ വിമർശിച്ചു. ഇന്ധനത്തിന്മേലുള്ള നികുതി കുറയ്ക്കണമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടു.
എന്നിട്ടും നരേന്ദ്ര മോദി സർക്കാർ അതിന് തയ്യാറല്ലെന്നും അദ്ദേഹം ആരോപിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയിൽ ഒരു ദിവസത്തെ സന്ദർശനത്തിനായി എത്തിയതാണ് രാഹുൽ.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















