മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍(Aryan Khan) ജയില്‍ മോചിതനായി. കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ച ആര്യന്‍ ഖാന്‍ ഇന്നു രാവിലെ പതിനൊന്നോടെയാണ് ആര്‍തര്‍ റോഡ് ജയിലില്‍നിന്ന പുറത്തിറങ്ങിയത്. ആര്യനെ കൊണ്ടുപോവാന്‍ പിതാവ് ഷാറൂഖ് ഖാന്‍(Shah Rukh Khan) നേരത്തെ ജയില്‍ കവാടത്തില്‍ എത്തിയിരുന്നു.
അറസ്റ്റിലായി നാല് ആഴ്ചയ്ക്കു ശേഷമാണ് ആര്യന്‍ ജയില്‍മോചിതനാകുന്നത്. ആര്യന്‍, സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, മോഡല്‍ മുണ്‍ മുണ്‍ ധമേച്ഛ എന്നിവര്‍ക്ക് 14 വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയത്. ഇന്നലെ വൈകിട്ടാണ് കോടതി ജാമ്യ ഉത്തരവ് ഇറക്കിയത്. വെള്ളിയാഴ്ച ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ ജയിലില്‍ വൈകിട്ട് 5.30ന് മുന്‍പ് സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്കു കഴിയാതിരുന്നതോടെയാണ് മോചനം ഒരു ദിവസം വൈകിയത്. ആര്‍ക്കും പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു.
#WATCH Aryan Khan released from Mumbai’s Arthur Road Jail few weeks after being arrested in drugs-on-cruise case pic.twitter.com/gSH8awCMqo
— ANI (@ANI) October 30, 2021
ഇന്ന് പുലർച്ചെയാണ് ജാമ്യ ഉത്തരവ് മുംബൈ ജയിൽ അധികൃതർ കൈപ്പറ്റിയത്. ആര്യനെ സ്വീകരിക്കാന്‍ ഷാരൂഖ് ഖാനും സംഘവും ആര്‍തര്‍ റോഡ് ജയിലിന് സമീപം എത്തിയിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഷാരൂഖ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയില്ല. ജയിലിന് മുന്നില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു.
ഷാറുഖിൻ്റെ കുടുംബ സുഹൃത്തു കൂടിയായ ബോളിവുഡ് നടി ജുഹി ചൗളയാണ്(Juhi Chawla) ആര്യനു വേണ്ടി ജാമ്യം നിന്നത്. രേഖകളില്‍ ചേര്‍ക്കാന്‍ രണ്ടു ഫോട്ടോകള്‍ കരുതാന്‍ നടി വിട്ടുപോയതാണ് നടപടികള്‍ വൈകാന്‍ ഒരു കാരണം. ആഡംബരക്കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട കേസില്‍ ഈ മാസം രണ്ടിന് കസ്റ്റഡിയിലായ ആര്യന്‍ ഖാനെ പിറ്റേന്നാണ് എന്‍സിബി അറസ്റ്റ് ചെയ്തത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















