തിരുവനന്തപുരം: തിരുവനന്തപുരത്ത് (Thiruvananthapuram) കൈക്കൂലി (bribe) വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻറ് വിജിലൻസ് (vigilance) പിടിയിൽ. വട്ടിയൂർക്കാവ് വില്ലേജ് അസിസ്റ്റൻറ് മാത്യുവിനെയാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്.
മൂന്ന് സെൻറ് ഭൂമിയുടെ കരമടക്കാൻ വന്ന സ്ത്രീയിൽ നിന്നാണ് വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടത്. ഒരു കടയിൽ ജോലിക്കു നിൽക്കുന്ന ഒരു വിധവയുടെ പേരിലുള്ള മൂന്നു സെൻറിന് വർഷങ്ങളായി കരമടയ്ക്കാനുണ്ടായിരുന്നു. ഈ ഭൂമി മകളുടെ പേരിലേക്ക് എഴുതാൻ വേണ്ടിയാണ് കരമടയ്ക്കാനായി വട്ടിയൂർക്കാവ് വില്ലേജ് ഓഫീസിൽ സമീപിച്ചത്. 250,000 രൂപയാണ് വില്ലേജ് അസിസ്റ്റ് മാത്യു ഇതിനായി ആവശ്യപ്പെട്ടത്.
കഴിഞ്ഞദിവസം വട്ടവട കോവിലൂർ വില്ലേജ് ഓഫീസറേയും അസിസ്റ്റന്റിനെയും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയിരുന്നു. വില്ലേജ് ഓഫീസറായ സിയാദിനെയും വില്ലേജ് അസിസ്റ്റന്റ് അനീഷിനെയുമാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
പുരയിടത്തിലെ യൂക്കാലി മരങ്ങൾ വെട്ടുന്നതിന് അനുമതി നൽകുന്നതിനായി ഒന്നേകാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇടുക്കി-കോട്ടയം സംയുക്ത വിജിലൻസ് സ്ക്വാഡ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്നും 1,20,000 രൂപയും പിടിച്ചെടുത്തിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe