ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി ഇന്ത്യ. നവംബർ 30 വരെ വിലക്ക് നീട്ടിയതായി ഡിസിജിഎ സർക്കുലർ പുറത്തുവിട്ടു. ചരക്കു നീക്കത്തിന് തടസമില്ലെന്നും ഡിസിജിഎ അറിയിച്ചു.
വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വിമാന സർവീസുകൾക്ക് ഇളവുകൾ നൽകിയിട്ടുണ്ട്. നേരത്തെ ഒക്ടോബർ അവസാനം വരെയായിരുന്നു വിലക്ക്. ഇത് നവംബർ 30 വരെ നീട്ടുകയായിരുന്നു.
— DGCA (@DGCAIndia) October 29, 2021
കോവിഡ് വ്യാപനത്തിന്റെ തുടക്കമായ 2020 മാർച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാനസർവീസിന് വിലക്ക് ഏർപ്പെടുത്തിയത്. ചില ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര വിമാനസർവീസിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പൂർണമായി നീക്കിയിട്ടില്ല. അതിനിടെ ആഭ്യന്തര വിമാന സർവീസ് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















