ഷാർജ: ട്വന്റി 20 ലോകകപ്പിലെ മരണ ഗ്രൂപ്പായ ഗ്രൂപ്പ് ഒന്നിലെ നിർണായക പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെതിരേ ബംഗ്ലാദേശിന് 143 റൺസ് വിജയലക്ഷ്യം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു.
ബംഗ്ലാദേശിന്റെ പേരുകേട്ട വെടിക്കെട്ട് ബാറ്റിങ്നിരയെ പിടിച്ചുകെട്ടാൻ ബംഗ്ലാദേശ് ബൗളർമാർക്കായി. എങ്കിലും മൂന്നിലേറെ ക്യാച്ചുകളും സ്റ്റമ്പിങ് അവസരവുമാണ് ബംഗ്ലാദേശ് താരങ്ങൾ കളഞ്ഞുകുളിച്ചത്.
എവിൻ ലൂയിസ് (6), ക്രിസ് ഗെയ്ൽ (4), ഷിംറോൺ ഹെറ്റ്മയർ (9), ആന്ദ്രേ റസ്സൽ (0), ഡ്വെയ്ൻ ബ്രാവോ (1) എന്നിവരെല്ലാം തന്നെ ബാറ്റിങ്ങിൽ പരാജയമായി.
22 പന്തിൽ നിന്ന് നാലു സിക്സും ഒരു ഫോറുമടക്കം 40 റൺസെടുത്ത നിക്കോളാസ് പുരന്റെ ബാറ്റിങ്ങാണ് വിൻഡീസിനെ 100 കടത്തിയത്.
റോസ്റ്റൺ ചേസ് 46 പന്തുകൾ നേരിട്ട് 39 റൺസെടുത്തു. വെറും രണ്ടു ബൗണ്ടറി മാത്രമാണ് ചേസിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നത്.
അവസാന ഓവറുകളിൽ തകർത്തടിച്ച ജേസൺ ഹോൾഡർ വെറും അഞ്ചു പന്തിൽ നിന്ന് 15 റൺസെടുത്തു. ക്യാപ്റ്റൻ കിറോൺ പൊള്ളാർഡ് 18 പന്തിൽ നിന്ന് 14 റൺസുമായി പുറത്താകാതെ നിന്നു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe