കോഴിക്കോട്∙ സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാർഥികളിൽ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ പെരുമാറ്റ ശീലങ്ങൾ വളർത്തുന്നതിന് ‘ബാക് ടു സ്കൂൾ’ ബോധവൽക്കരണ പോസ്റ്ററുകളുമായി ജില്ലാ മെഡിക്കൽ ഓഫിസും ആരോഗ്യ കേരളവും. സ്കൂളുകളിൽ കോവിഡ് മാനദണ്ഡംഅത്യന്താപേക്ഷിതവുമായ സാഹചര്യത്തിൽ രോഗവ്യാപന സാധ്യതകൾ ഇല്ലാതാക്കുന്നതിനാണ് പോസ്റ്ററുകൾ തയാറാക്കിയത്.
ജില്ലയിലെ മുഴുവൻ സ്കൂളുകളിലും പോസ്റ്ററുകൾ വിതരണം ചെയ്യും. 4 വിഷയങ്ങളിലായി 10,000 പോസ്റ്ററുകളാണ് വിതരണം ചെയ്യുക. പോസ്റ്ററുകൾ കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.പി.മിനിക്കു നൽകി പ്രകാശനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.വി.ജയശ്രീ, ആരോഗ്യ കേരളം ജൂനിയർ കൺസൽറ്റന്റ് സി.ദിവ്യ തുടങ്ങിയവർ പ്രസംഗിച്ചു.