തൃശൂർ ∙ ഗ്രാമങ്ങളിൽ ബസുകൾ പഴയപോലെ ഓടാത്തതിനാൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ നട്ടം തിരിയുന്നു. ബസുകളിൽ എത്തുന്നവരെ ഉൾപ്രദേശങ്ങളിൽ കൊണ്ടുചെന്നാക്കുന്നതായിരുന്നു പ്രധാന ഓട്ടം. അതാണ് ഇപ്പോൾ ഇല്ലാതായത്. ബസുകൾ ഇല്ലാത്തതിനാൽ ആ റൂട്ടിൽ ഓട്ടോകളെ ആശ്രയിക്കുന്നവർ കുറവാണ്. കിലോമീറ്ററിന് 3 രൂപയ്ക്കും മുകളിലാണ് ഇപ്പോൾ ഡീസൽ ഓട്ടോകളുടെ ചെലവ്.
അതു ദിനംപ്രതി കൂടിവരികയുമാണ്. റോഡുകൾ മോശമായ ഇടങ്ങളിൽ ചെലവ് വേറെയും വരും. പോരാത്തതിന് അറ്റകുറ്റപ്പണിക്കും കൂടുതൽ തുക കണ്ടെത്തണം. സാരമല്ലാത്ത അറ്റകുറ്റപ്പണികൾ വേണ്ടെന്നു വച്ചിരിക്കുകയാണ് മിക്കവരും. സ്കൂൾ തുറക്കുമ്പോഴും ഓട്ടോ ഡ്രൈവർമാർക്കു പ്രതീക്ഷയില്ല. കോവിഡ് കാലത്തിനു മുൻപ് സ്കൂളിലേക്കു കുട്ടികളെ കൊണ്ടുപോയിരുന്ന പലർക്കും ഇക്കുറി ഓട്ടം കിട്ടിയിട്ടില്ല.
ആദ്യത്തെ ഏതാനും ദിവസം ഉച്ച വരെ മാത്രമേ ക്ലാസുണ്ടാകൂആയത്കൊണ്ട് താപിതാക്കൾ തന്നെ കുട്ടികളെ കൊണ്ടുപോകാനാണു സാധ്യത. കുട്ടികളെ ഒന്നിച്ച് ഓട്ടോകളിലും മറ്റും കൊണ്ടുവരുന്നതിനോട് സ്കൂൾ അധികൃതർക്കും യോജിപ്പില്ല. ഇന്ധനവില കുതിച്ചുയർന്നതു വലിയ പ്രതിസന്ധിയായി. പഴയ നിരക്കിൽ ഓടിയാൽ നഷ്ടമാകുമെന്ന് ഡ്രൈവർമാർ പറയുന്നു ഓട്ടോ ഡ്രൈവേഴ്സിന്റെ സങ്കടം ഇന്ധന വില ഉയർത്തുന്ന സർക്കാർ കാണുന്നില്ലന്നാണ് പരാതി