പിറവം∙ ദൈർഘ്യമേറിയ ഇടവേളയ്ക്കു ശേഷം സ്കൂളിലേക്കെത്തുമ്പോൾ ഓണക്കൂർ പെരിയപ്പുറം ഗവ. യുപി സ്കൂളിൽ വിദ്യാർഥികളെ വരവേൽക്കാൻ ഏറുമാടം ഒരുക്കി പിടിഎ. സ്കൂൾ മുറ്റത്തെ പ്ലാവിലാണു മുളയും പനയോലയുമെല്ലാം ഉപയോഗിച്ചു പ്രകൃതിക്കിണങ്ങുന്ന ഏറുമാടം സജ്ജമാക്കിയിരിക്കുന്നത്. 2018ലാണു കുട്ടികൾക്കു കൗതുകം എന്ന നിലയിൽ സ്കൂൾ വളപ്പിൽ ഏറുമാടം എന്ന ആഗ്രഹം ഉദിക്കുന്നത്.
താൽക്കാലിക മാതൃക എന്നതായിരുന്നു ആശയം. പിന്നീടാണു സ്ഥിരം ഏറുമാടം എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നത്. നിർമാണത്തിനു വേണ്ടി വന്ന മുളയും ഓലയുമെല്ലാം നാട്ടുകാർ സൗജന്യമായി നൽകിയതാണ്നിർമാണത്തിനും പങ്കാളിത്തം ഉണ്ടായി ഒരു ക്ലാസ് മുറിയുടെ വലുപ്പം ഏറുമാടത്തിനുണ്ട്. മുകളിലേക്ക് എത്തുന്നതിനുള്ള ചവിട്ടുപടികളെല്ലാം സുരക്ഷാ മാനദണ്ഡം പാലിച്ചാണു പൂർത്തിയാക്കിയിരിക്കുന്നത്. എൽകെജി മുതൽ യുപി വരെയുള്ള ക്ലാസുകളിലായി 160 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്
കുട്ടികൾക്കു പഠനത്തോടൊപ്പം വിനോദവും എന്ന മാതൃകയിലാണ് ഏറുമാടം ഒരുക്കിയത്