പത്തനംതിട്ട ∙ വാഹനത്തിരക്ക്, കൗണ്ടറിനു മുന്നിലെ നീണ്ട ക്യൂ, ടിക്കറ്റ് പരിശോധന, ആരവം, വിസിലടി ഒന്നുമില്ല റ്റുനോറ്റു കാത്തിരുന്നു തുറന്നിട്ടും തിയറ്ററുകളിലേക്കെത്താൻ ആളുകൾക്കു മടി. വൻ റിലീസുകളില്ലാത്തതും മലയാള സിനിമകൾ ഇല്ലാത്തതുമാണു തണുപ്പൻ പ്രതികരണത്തിനു കാരണമെന്നു തിയറ്ററുടമകൾ സമാധാനിക്കുന്നു. പകുതി സീറ്റുകളിൽ മാത്രം കാണികൾക്ക് ഇരിക്കാൻ അനുമതി നൽകിയാണു പ്രവേശനം.
വെനം 2, ഷാങ് ചി ആൻഡ് ദ് ലെജൻഡ് ഓഫ് ദ് ടെൻ റിങ്സ് എന്നിവയാണു പ്രധാന വിദേശ സിനിമകൾ. വിശാൽ നായകനാകുന്ന തമിഴ് ചിത്രം ഡോക്ടറും പലയിടത്തും പ്രദർശിപ്പിക്കുന്നുണ്ട്. എന്നാൽ ഇവയെല്ലാംതന്നെ നേരത്തെ റിലീസ് ചെയ്തവയാണ്. ഏറെപ്പേരും കണ്ടുകഴിഞ്ഞതും തിയറ്ററുകളിലെ തിരക്കു കുറയ്ക്കുന്നുണ്ട്. പത്തനംതിട്ട നഗരത്തിലെ തിയറ്ററുകളിൽ പത്തും പന്ത്രണ്ടും പേർ മാത്രമാണു ഷോയ്ക്കെത്തിയത്. വെള്ളിയാഴ്ച മുതൽ മലയാള ചിത്രം സ്റ്റാർ പ്രദർശിപ്പിക്കുമെന്നാണ് ഇപ്പോഴുള്ള തീരുമാനം. എന്നാൽ നിലവിലെ അവസ്ഥയിൽ ബിഗ് ബജറ്റ് സിനിമകളെത്തിയാലേ തിയറ്ററുകളിലേക്ക് ആളൊഴുക്ക് ഉണ്ടാകൂവെന്നു തിയറ്റർ ഉടമകൾ പറയുന്നു
ചെലവ് കുറവില്ല.
പകുതിപ്പേരെയാണ് ഇപ്പോൾ പ്രവേശിപ്പിക്കുന്നത്. പക്ഷേ ചെലവിനു കുറവില്ല. അടച്ചിടൽ കാലത്തെ വൈദ്യുതി ബിൽ ലക്ഷങ്ങളാണു മിക്കവർക്കും. 10 പേർ കയറിയാലും 120 പേർ കയറിയാലും സജ്ജീകരണങ്ങളെല്ലാം ഒരുപോലെ ഒരുക്കണം. കുറഞ്ഞത് 10000 രൂപയാണു ദിവസം ചെലവ്. അണുനശീകരണച്ചെലവ് ഇതിനു പുറമെ. അടഞ്ഞു കിടക്കുകയായിരുന്നെങ്കിലും യന്ത്ര സംവിധാനങ്ങൾക്ക് തകരാർ ഉണ്ടാകാതിരിക്കാൻ ആഴ്ചയിൽ 6 ദിവസവും ചിത്രം പ്രദർശിപ്പിച്ചു
ഹോം തിയറ്റർ മുതൽ മഴ വരെ
മരക്കാർ, അറബിക്കടലിന്റെ സിംഹം ആയിരുന്നു തിരിച്ചുവരവിലെ തിയറ്ററുകളുടെ പ്രതീക്ഷ. അതു സംബന്ധിച്ചു തീരുമാനമാകാത്തതും തിയറ്ററുടമകളെ അലട്ടുന്നുണ്ട്. അതേസമയം, ഹോം തിയറ്ററുകൾ വ്യാപകമായതു മുതൽ പിണങ്ങിപ്പിരിഞ്ഞു നിൽക്കുന്ന കാലാവസ്ഥ വരെ തിയറ്ററുകൾക്കു തിരിച്ചടിയായിട്ടുണ്ട്. വാക്സിനേഷൻ 2 ഡോസ് പൂർത്തിയാക്കിയവർക്കു മാത്രം പ്രവേശനമെന്നതിൽ ഇളവുണ്ടായാൽ തന്നെ പകുതി ആശ്വാസമാകും. കാണികളുടെ എണ്ണം കൂട്ടുന്നതും പ്രതിസന്ധി കുറയ്ക്കും.
വരും, വരാതിരിക്കില്ല
നൂറോളം സിനിമകൾ റിലീസിനു തയാറാണെന്നു തിയറ്റർ ഉടമകൾ പറയുന്നു. വരാനിരിക്കുന്നതിൽ രജനീകാന്തിന്റെ അണ്ണാത്തെ, ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ദുൽഖർ സൽമാന്റെ ചിത്രം കുറുപ്പ്, ബി. ഉണ്ണിക്കൃഷ്ണന്റെ മോഹൻലാൽ ചിത്രം ആറാട്ട് തുടങ്ങിയവയിലാണു പ്രതീക്ഷ. അണ്ണാത്തെ നാലിന് എത്തുമ്പോൾ മറ്റുള്ളവ നവംബർ അവസാനവാരം ആയിരിക്കും. ക്രിസ്മസ് റിലീസായി ഡിസംബറിൽ 2 ബിഗ് ബജറ്റ് സിനിമകൾ എത്തുമെന്നാണു കരുതുന്നത്.മലയാള സിനിമകളെ ആസ്വാദകർ നെഞ്ചോട് ചേര്തഗ് വെക്കും എന്ന പ്രതീക്ഷയിലാണ് തിയേറ്റർ ഉടമകൾ