ശാസ്താംകോട്ട ∙ അഭയകേന്ദ്രത്തിന്റെ പിരിവിനായി വീട്ടിലെത്തി എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി റിമാൻഡിൽ. ചവറ പടപ്പനാൽ മുള്ളിക്കാല വടക്ക് വാടകയ്ക്കു താമസിക്കുന്ന തേവലക്കര മൊട്ടയ്ക്കൽ മേക്കരവിള വീട്ടിൽ അബ്ദുൽ വഹാബിനെ (52)യാണ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് അഭയകേന്ദ്രത്തിനു സഹായം അഭ്യർഥിച്ച് നോട്ടിസുമായി ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്.
മഴ കാരണം വീട്ടിൽ തന്നെ തുടർന്ന വഹാബ് കയ്യിൽ കരുതിയിരുന്ന പൊതിച്ചോറ് അവിടെ ഇരുന്നു കഴിച്ച ശേഷം ടിവി കാണാൻ എന്ന പേരിൽ അകത്തുകയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയും ഇളയ സഹോദരനും പിതാവും അതേസമയം വീട്ടിലുണ്ടായിരുന്നു. പിതാവ് മരുന്നു കഴിച്ച ശേഷം മയങ്ങിയ സാഹചര്യം മുതലെടുത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്നു കുട്ടിയെ സന്ധ്യയോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തുടർന്നു ഡോക്ടർ പൊലീസിൽ വിവരം നൽകി.നോട്ടിസിൽ നിന്നു ലഭിച്ച വിവരങ്ങളുടെയും വീട്ടുകാരിൽ നിന്നുള്ള സൂചനകളുടെയും അടിസ്ഥാനത്തിൽ അഭയകേന്ദ്രത്തിലെത്തിയ പൊലീസ് സംഘം പ്രതിയെ തിരിച്ചറിഞ്ഞു. രാത്രിയിൽ വാടക വീട്ടിൽ നിന്ന് ഇയാളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുൻപും ഒരു പീഡനക്കേസിൽ ഇയാൾ ഉൾപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു
ഒരുപക്ഷെ കുട്ടിയുടെ ‘അമ്മയോ കുട്ടിക്ക് മുതിർന്ന ഒരു ചേട്ടനോ ചേച്ചിയോ ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു അനിഷ്ട സംഭവം ഒഴിവാക്കാൻ പറ്റിയേനെ