തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിൻ്റെ ഷട്ടറുകള്‍ തുറക്കുന്നതിൻ്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍: പീരുമേട് താലൂക്ക്: 04869 232077, ഇടുക്കി: 04862 235361, ഉടുമ്പന്‍ചോല: 04868 232050
138.70 അടി ജലനിരപ്പിലെത്തിയ ഘട്ടത്തിലാണ് മുല്ലപ്പെരിയാറിൻ്റെ ഷട്ടറുകള്‍ തുറന്നത്. സ്പില്‍വേയിലെ മൂന്ന്,നാല് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. രണ്ട് ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുക. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 138. 40 അടിയാണ്. മുപ്പത് മിനിറ്റിനുള്ളില്‍ വള്ളക്കടവിലേക്കാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന ശേഷം ആദ്യം വെള്ളമെത്തുക.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe