ന്യൂഡൽഹി :മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ജലനിരപ്പ് നവംബർ പതിനൊന്നുവരെ 139.5 അടിയായി ക്രമീക്കരിക്കാൻ സുപ്രീംകോടതി നിർദേശം. തമിഴ്നാട് സമർപ്പിച്ച റൂൾ കർവിലെ കേരളത്തിൻറെ ആശങ്കകളിൽ കോടതി നവംബർ പതിനൊന്നിന് വാദം കേൾക്കും. ജനലനിരപ്പ് 139 അടിക്ക് മുകളിലേക്ക് ഉയർത്താൻ അനുമതി നൽകുന്ന തമിഴ്നാടിൻറെ റൂൾ കർവ് അംഗീകരിക്കാനാകില്ലെന്ന് കേരളം വ്യക്തമാക്കി. റൂൾ കർവ് തീരുമാനിക്കുന്ന രീതിയിൽ മാറ്റം വേണമെന്നും കേരളം ആവശ്യപ്പെട്ടു.
നവംബർ പത്താകുമ്പോഴേക്ക് മുല്ലപ്പെരിയാർ അണക്കെട്ടിന് ജലനിരപ്പ് പരമാവധി 139.5 അടിയായി നിജപ്പെടുത്തണമെന്നാണ് മേൽനോട്ട സമിതി അംഗീകരിച്ചിട്ടുള്ള റൂൾ കർവ്. ഇത് തുടരാനാണ് സുപ്രീംകോടതിയുടെ നിർദേശം. ജലനിരപ്പ് 139.5 അടിയായി നിലനിർത്തുന്നതിൽ തൽക്കാലം പ്രശ്നമില്ലെന്ന് കേരളം അറിയിച്ചു. നവംബർ ഇരുപതിന് 141 അടിയായും മുപ്പതിന് 142 അടിയായായും ജലനിരപ്പ് ഉയർത്താനുള്ള റൂൾ കർവിലെ നിർദേശങ്ങൾ അപകടകരമാണെന്ന് കേരളം വാദിച്ചു.
കേരളത്തിലും തമിഴ്നാട്ടിലും കാലവർഷം അവസാനിച്ചിട്ടില്ല. ജലനിരപ്പ് പരമാവധി പരിധിയിൽ എത്തിയാൽ കനത്ത മഴയെത്തുടർന്ന് ഒഴുകിയെത്തുന്ന വെളളം ഉൾക്കൊള്ളാൻ അണക്കെട്ടിന് കഴിയില്ല. ഈ സാഹചര്യത്തിൽ, തമിഴ്നാട് നിർദേശിക്കുകയും മേൽനോട്ട സമിതി അതേടപടി അംഗീകരിക്കുകയും ചെയ്ത റൂൾകർവിൽ മാറ്റം വേണമെന്നും കേരളം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നവംബർ പതിനൊന്നിന് ഉച്ചയ്ക്ക രണ്ടുമണിക്ക് വാദം കേൾക്കാൻ തീരുമാനിച്ച കോടതി ഒമ്പതിനകം സത്യവാങ്മൂലം നൽകാൻ കേരളത്തോട് നിർദേശിച്ചു.
ജലനിരപ്പ് 139 അടിക്ക് മുകളിൽ ഉയർത്താൻ പാടില്ലെന്ന കേരളത്തിൻറെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുമോയെന്ന് ഇതിനുശേഷം അറിയാം. സുപ്രീംകോടതി ഇടപെടൽ റൂൾകർവിലെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്താൻ കേരളത്തിനുള്ള അവസരമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. പുതിയ ഡാമെന്ന ലക്ഷ്യത്തിലേക്ക് അന്തിമമായി എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















