ദോഹ: ഖത്തറിന്റെ വിദേശനയം ഇസ്ലാമിക, അറബ് തത്ത്വങ്ങളിലൂന്നിയുള്ളതാണെന്നും അന്താരാഷ്ട്രതലത്തിൽ ഖത്തറിെൻറ പുരോഗതിയിൽ വിദേശനയവും നിലപാടുകളും അവിഭാജ്യ ഘടകമാണെന്നും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി കുറിച്ചു.
ഖത്തറിന്റെ ചരിത്രത്തിലെ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ ശൂറാ കൗൺസിലിെൻറ ഉദ്ഘാടനം നിർവഹിച്ച അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അഭിനന്ദം അറിയിച്ചുകൊണ്ട് പങ്കുവെച്ച ട്വിറ്റർ സന്ദേശത്തിലായിരുന്നു വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിെൻറ അന്താരാഷ്ട്രതലത്തിലെ വളർച്ചയെ രൂപപ്പെടുത്തുന്നതിൽ വിദേശനയത്തിന് പങ്കുണ്ടെന്ന അമീറിെൻറ വാക്കുകൾ ആവർത്തിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കടുത്ത പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കുമിടയിൽ അന്താരാഷ്ട്ര തലത്തിൽ സ്ഥിരതയും ക്ഷേമവും കൊണ്ടുവരാനുള്ള ആഗോള ശ്രമങ്ങളിൽ ഖത്തറിെൻറ വിദേശനയത്തിെൻറ സംഭാവന ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe