ദുബായ് : എക്സ്പോ 2020 ദുബായുടെ സസ്റ്റൈനിബിലിറ്റി ഡിസ്ട്രിക്ടിൽ 4000 ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന ബ്രസീൽ പവിലിയനിലേക്ക് വൻ ജനപ്രവാഹം. ജൈവ വൈവിധ്യത്തിന്റെയും ബിസിനസ് ശേഷിയുടെയും അനന്തകാഴ്ചകളുടെ ആവിഷ്കാരമാണ് ഈ പവിലിയനിൽ. ഒക്ടോബർ ഒന്നിന് എക്സ്പോ 2020 തുടങ്ങി ഒരു മാസം തികയുന്നതിന് മുൻപേ 200,000 സന്ദർശകരാണ് ഇവിടെയെത്തിയതെന്ന് ബ്രസീലിയൻ എക്സ്പോർട്ട് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ഏജൻസി (അപെക്സ് ബ്രസീൽ) അറിയിച്ചു. എക്സ്പോയിലെ ബ്രസീലിന്റെ പങ്കാളിത്തത്തിന് മേൽനോട്ടം വഹിക്കുന്ന നോഡൽ ഏജൻസിയാണ് അപെക്സ് ബ്രസീൽ.
പവിലിയനിൽ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിലേക്ക് ധാരാളം സന്ദർശകരാണ് ആകർഷിക്കപ്പെടുന്നത്. മികച്ച പ്രതികരണമാണ് സന്ദർശകരിൽനിന്ന് ഇതുവരെ ലഭിച്ചതെന്നും പവിലിയൻ ഡയറക്ടർ റാഫേൽ നാസ്സിമെന്റോ പറഞ്ഞു.
ലണ്ടനിൽനിന്നുള്ള നാലംഗ കുടുംബം എക്സ്പോയിൽ സന്ദർശനം നടത്തിയതോടെയാണ് പവിലിയൻ 200,000 സന്ദർശകർ എന്ന റെക്കോഡ് കരസ്ഥമാക്കിയത്. പവിലിയൻ ഡയറക്ടറും ജീവനക്കാരുമായുള്ള ആഘോഷത്തിൽ കുടുംബവും പങ്കെടുത്തു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe