ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിവയ്പ്പ്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ബാരാമുള്ളയിലെ ചേർദാരിയിലാണ് സംഭവം.കൊല്ലപ്പെട്ട ഭീകരൻ ജാവേദ് ആഹ് വാനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇയാളുടെ പക്കൽ നിന്നും ഒരു പിസ്റ്റലും ലോഡഡ് മാഗസീനും പാക് ഗ്രനേഡും കണ്ടെത്തിയിട്ടുണ്ട്. ബാരാമുള്ളയിലെ ഒരു കടയുടമയെ വകവരുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം.കുൽഗ്രാം സ്വദേശിയായ ജാവേദ് സാധാരണക്കാരനായാണ് നടന്നിരുന്നതെന്നും കശ്മീർ ഐജിപി വിജയ് കുമാർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് കശ്മീർ പോലീസ് അറിയിച്ചു.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















