ബംഗളൂരു: കർണാടകയിൽ കോവിഡിന്റെ പുതിയ ഡെൽറ്റ വൈറസ് വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായതോടെ സംസ്ഥാനം അതിജാഗ്രതയിൽ. നിലവിലുള്ള രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും കോവിഡ് മാർഗനിർദേശങ്ങളും കർശനമായി നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
കോവിഡ് ഡെൽറ്റ വൈറസിെൻറ എ.വൈ 4.2 എന്ന പുതിയ വകഭേദമാണ് ഏഴു പേരിൽ സ്ഥിരീകരിച്ചത്. യു.കെയിൽ ഉൾപ്പെടെ ഇപ്പോൾ കോവിഡ് വ്യാപനത്തിനിടയാക്കിയ വൈറസ് വകഭേദമാണിത്. മൂന്നാം തരംഗമുണ്ടാകാതിരിക്കുന്നതിനായി നിരീക്ഷണവും പരിശോധനയും തുടരുന്നതിനിടെയാണ് പുതിയ ഭീഷണി.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















