ന്യൂഡൽഹി : ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ ഹോക്കി താരമായ പി.ആർ ശ്രീജേഷിന് പരമോന്നത കായിക പുരസ്കാരമായ ഖേൽരത്നയ്ക്ക് ശുപാർശ. ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ചോപ്ര മറ്റ് മെഡൽ ജേതാക്കളായ രവി ദഹിയ, ലവ്‌ലിന ബോർഗോഹെയ്ൻ, ഫുട്ബോൾ താരം സുനിതൽ ചേത്രി, വനിത ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവരുൾപ്പെടേ പതിനൊന്ന് താരങ്ങൾക്കാണ് ഇത്തവണ ഖേൽരത്നയ്ക്ക് ശുപാർശ. പതിനേഴ് പരിശീലകർക്ക് ദ്രോണാചാര്യ പുരസ്കാരത്തിനും 38 താരങ്ങൾക്ക് അർജുന പുരസ്കാരത്തിനും ശുപാർശ നൽകി. സായിയുടെ അവാർഡ് നിർണയ സമിതി, ശുപാർശ കേന്ദ്ര കായിക മന്ത്രാലയത്തിന് കൈമാറി.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















