ന്യൂഡൽഹി : ന്യൂനപക്ഷ സ്കോളർഷിപ്പ് കേസിൽ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ സർക്കാർ പിൻവലിക്കണമെന്ന് സിറോ മലബാർ സഭ. ന്യൂനപക്ഷങ്ങൾക്കിടയിൽ വേർതിരിവുകൾ പാടില്ലെന്ന ഹൈക്കോടതി വിധി സർക്കാർ അംഗീകരിക്കണമെന്ന് സിറോ മലബാർ സഭ പബ്ലിക് അഫേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.
സർവകക്ഷി യോഗങ്ങളിൽ സ്വീകരിച്ച നിലപാടുകളിൽനിന്ന് സമ്മർദത്തിനടിപ്പെട്ടാണ് സർക്കാർ പിൻമാറിയതെന്ന് സംശയിക്കുന്നു. സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട് തിരുത്തിയില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സിറോ മലബാർ സഭ പബ്ലിക് അഫേഴ്സ് കമ്മീഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
============================================================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















