ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശിനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. എട്ടു വിക്കറ്റിനാണ് ഇംഗ്ലണ്ട് ബംഗ്ലദേശിനെ മറികടന്നത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 124 റൺസ്. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ജെയ്സൻ റോയി തകർത്തടിച്ചതോടെ ഇംഗ്ലണ്ട് അനായാസം വിജയത്തിലെത്തി. 35 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കിയാണ് ഇംഗ്ലണ്ട് വിജയം നേടിയത്. സൂപ്പർ 12 ഘട്ടത്തിൽ ഇംഗ്ലണ്ടിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ബംഗ്ലദേശിന്റെ രണ്ടാം തോൽവിയും. ഇംഗ്ലിഷ് ഓപ്പണർ ജെയ്സൻ റോയി 38 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 61 റൺസെടുത്തു. രാജ്യാന്തര ട്വന്റി20യിൽ ജെയ്സൻ റോയിയുടെ ഏഴാം അർധസെഞ്ചുറിയാണിത്. 18 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 18 റൺസെടുത്ത ഓപ്പണർ ജോസ് ബട്ലറാണ് ഇംഗ്ലിഷ് നിരയിൽ പുറത്തായ മറ്റൊരു താരം.
ബട്ലർ പുറത്തായശേഷം വൺഡൗണായെത്തിയ ഡേവിഡ് മലാനും മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ടാം വിക്കറ്റിൽ ജെയ്സൻ റോയി – ഡേവിഡ് മലാൻ സഖ്യം 48 പന്തിൽ കൂട്ടിച്ചേർത്തത് 73 റൺസ്. മലാൻ 25 പന്തിൽ മൂന്നു ഫോറുകൾ സഹിതം 28 റൺസുമായി പുറത്താകാതെ നിന്നു. ജോണി ബെയർസ്റ്റോ നാലു പന്തിൽ എട്ടു റൺസുമായി കൂട്ടുനിന്നു. ബംഗ്ലദേശിനായി ഷോറിഫുൽ ഇസ്ലാം, നാസും അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe