ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻകോപ് ദുബൈ ഓട്ടിസം സെന്ററുമായി ധാരണാപത്രം ഒപ്പുവെച്ചു. പ്രാദേശികമായ മാനുഷിക ഉദ്യമങ്ങളെയും പ്രാദേശിക സ്ഥാപനങ്ങളെയും പദ്ധതികളെയും പരിപാടികളെയും പിന്തുണയ്ക്കുന്ന യൂണിയൻകോപിന്റെ കോർപറേറ്റ് സാമൂഹിക പ്രതിബന്ധതാ ചട്ടക്കൂടിന്റെ ഭാഗമായാണ് നടപടി.
യൂണിയൻകോപ് സി.ഇ.ഒക്ക് വേണ്ടി ഹാപ്പിനെസ് ആന്റ് മാർക്കറ്റിങ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകിയും ദുബൈ ഓട്ടിസം സെന്റർ ബോർഡ് അംഗവും ഡയറക്ടറുമായ മുഹമ്മദ് അമീൻ അൽ ഇമാദിയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ഇരു സ്ഥാപനങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദുബൈ ഓട്ടിസം സെന്ററിന് അഞ്ച് വർഷത്തേക്ക് സാമ്പത്തിക പിന്തുണ നൽകാനാണ് ഈ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. ഓട്ടിസം ബാധിതരായ കുട്ടികളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യ, സാമൂഹിക സേവനങ്ങൾ ലഭ്യമാക്കാനാണിത്. സമൂഹത്തിലെ പ്രധാനപ്പെട്ട ഒരു വിഭാഗമെന്ന നിലയിൽ പൊതുസമൂഹവുമായി ഇഴുകിചേരാനും അവരുടെ നൈപ്യുണ്യ വികസനത്തിനും അനിയോജ്യമായ അന്തരീക്ഷമായ സൃഷ്ടിച്ചെടുക്കുന്നതിനും ഈ പിന്തുണ സഹായമാകും.