ഹൈദരാബാദ്: ഹെല്‍മെറ്റ് ധരിച്ച് ജൂനിയർ ഡോക്ടർമാരുടെ വ്യത്യസ്ത പ്രതിഷേധം. ഹൈദരബാദിലെ ഉസ്മാനിയ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഡ്യൂട്ടിക്കിടെ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. തിങ്കളാഴ്ച ആശുപത്രിയിലെ സീലിംഗ് ഫാൻ വീണ് ത്വക്ക് വിഭാഗത്തിലെ വനിതാ ഡ്യൂട്ടി ഡോക്ടർക്ക് തലയ്ക്ക് പരുക്കേറ്റിരുന്നു. ഇതിനെ തുടർന്നാണ് പ്രതിഷേധം.
പിന്നീട് ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘം വിവിധ ആവശ്യങ്ങളടങ്ങിയ മെമ്മോറാണ്ടം ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിച്ചു. ജീവൻ അപകടത്തിലാക്കി പ്രവർത്തിക്കുന്നത് രോഗികളുടെ പരിചരണത്തിനും ചുമതലകൾ നിർവഹിക്കുന്നതിനും വേണ്ടിയാണ്. ജോലി ചെയ്യുന്നതിൽ തടസ്സമാകുമെന്നതിനാൽ ഇക്കാര്യം പരിശോധിക്കണമെന്നും ഡോക്ടർമാർ അഭ്യർത്ഥിച്ചു.
“ഇത്തരം അപകടം ആശുപത്രിയിൽ ദൈനംദിന സംഭവങ്ങളായി മാറിയിരിക്കുന്നു. ഇതുവരെ ജീവനക്കാർക്കോ രോഗികൾക്കോ മാരകമായ പരുക്കുകൾ സംഭവിക്കാത്തത് ഭാഗ്യം കൊണ്ടാണ്. വീണ്ടും അപകടങ്ങൾ ആവർത്തിച്ചാൽ അധികാരികൾ ഉത്തരം പറയേണ്ടിവരും” സൂപ്രണ്ടിന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ പറയുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















