ഡൽഹി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. രാജസ്ഥാനിൽ പെട്രോൾ വില 120 കടന്നു. രാജസ്ഥാനിലെ ഗംഗാനഗറിൽ ഡീസൽ വില 110 പിന്നിട്ടു. ഒരുമാസത്തിനിടെ ഡീസലിന് 8 രൂപ 12 പൈസയും,പെട്രോളിന് 6 രൂപ 42 പൈസയുമാണ് വർദ്ധിപ്പിച്ചത്.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 108.25 രൂപയും, ഡീസലിന് 102.06 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.45 രൂപയും, ഡീസലിന് 104.14 രൂപയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന് 108 രൂപ 62 പൈസയും, ഡീസലിന് 102 രൂപ 44 പൈസയുമാണ് ബുധനാഴ്ചത്തെ വില.