ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡ് അപേക്ഷ സമർപ്പിച്ചു (Dravid India Head Coach). പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് അപേക്ഷ നൽകിയത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായ ദ്രാവിഡ് തന്നെ ടീം ഇന്ത്യയുടെ പരിശീലകനാകുമെന്നാണ് വിവരം.
നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളെ ശരിവച്ച് ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകൻ പരസ് മാംബ്രെ ഇന്ത്യൻ ടീമിന്റെ ബൗളിംഗ് പരിശീലകനാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൻസിഎ ഫീൽഡിംഗ് പരിശീലകൻ അഭയ് ശർമ്മയും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ദ്രാവിഡിന്റെ അപേക്ഷ ഔപചാരികത മാത്രമാണെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ദുബൈയിൽ ഐപിഎൽ ഫൈനൽ മത്സരത്തിനിടെ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി ചർച്ച നടത്തിയിരുന്നു.
പരിശീലക സ്ഥാനത്തേക്ക് എത്താന്‍ രാഹുല്‍ ദ്രാവിഡ് സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അവാസന ദിവസം വരെ ദ്രാവിഡ് അപേക്ഷ നല്‍കിയിരുന്നില്ല. ട്വന്റി 20 ലോകകപ്പ് വരെയാണ് രവി ശാസ്ത്രിയുമായുള്ള ബിസിസിഐയുടെ കരാര്‍.
ന്യൂസിലന്‍ഡിന് എതിരായ പരമ്പര മുതല്‍ ഇന്ത്യക്ക് പുതിയ പരിശീലകന് വരും. ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പദവി ഒഴിഞ്ഞാൽ ഈ സ്ഥാനത്തേക്ക് വിവിഎസ് ലക്ഷ്മൺ എത്തിയേക്കും.
നേരത്തെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടർ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎൽ ടീമുകളുടെ ഉപദേശകനുമായിരുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe