ആലപ്പുഴ: കുട്ടനാട്ടിൽ ട്രാക്ടർ റോഡുകളെന്ന (tractor roads) ആശയം നടപ്പാക്കുവാൻ നിയമക്കുരുക്കുകൾ തടസമാകുന്നതായി തോമസ് കെ തോമസ് എം.എൽ.എ(Thomas K Thomas MLA ). തണ്ണീർത്തട സംരക്ഷണ നിയമം പൊതു വികസന പ്രവർത്തനങ്ങൾക്ക് തടസമാകുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷനിലൂടെ തോമസ് കെ തോമസ് എം.എൽ.എ. ഉന്നയിച്ചു.
കൃഷിക്കും കാർഷിക മേഘലയ്ക്കും ഏറെ പ്രയോജനകരമാകും ട്രാക്ടർ റോഡുകൾ. ഇത് വെള്ളപ്പൊക്ക കാലത്ത് പാടശേഖരങ്ങളുടെ സംരക്ഷണത്തിന് സഹായിക്കും. ഇത്തരം ഗ്രാക്ടർ റോഡുകൾ ഉൾനാടൻ ഗ്രാമങ്ങളിലെ ജനങ്ങളുടെ സുഗമ സഞ്ചാരത്തിന് ഉപയുക്തമാകുമെന്നും സബ്മിഷനിൽ എം.എൽ.എ. ചൂണ്ടിക്കാട്ടി.
എന്നാൽ ട്രാക്ടർ റോഡ് നിയമക്കുരുക്കിലായിപലയിടത്തും നിർമ്മാണം മുടങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. റോഡുകൾ, പാലങ്ങൾ , അപ്രോച്ച് റോഡുകൾ എന്നിവയുടെ നിർമ്മാണങ്ങളും തണ്ണീർത്തട നിയമത്തിൽ കുരുങ്ങി മുടങ്ങിക്കിടക്കുകയാണെന്നും കുട്ടനാടിന്റെ ഭൂപ്രകൃതിയും സാധരണക്കാരാണ് അധികം ഇവിടെ അധിവസിക്കുന്നതെന്നതെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി. പൊതു വികസന കാര്യത്തിൽ തണ്ണീർത്തട നിയമത്തിൽ കുട്ടനാടിന് ഇളവ് നൽകണമെന്നും അനധികൃത നികത്തുകൾ അനുവദിക്കരുതെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe