ടി-20 ലോകകപ്പ് സൂപ്പർ 12ൽ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ജയം. ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ 8 വിക്കറ്റിനു കീഴടക്കിയാണ് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. വെസ്റ്റ് ഇൻഡീസ് മുന്നോട്ടുവച്ച 144 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ വിക്കറ്റ് 2 നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. 51 റൺസെടുത്ത എയ്ഡൻ മാർക്രം പ്രോട്ടീസിൻ്റെ ടോപ്പ് സ്കോററായി. (south africa won indies)
സൂപ്പര്‍ 12 റൗണ്ടിലെ വിന്‍ഡീസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ ടീം ഇംഗ്ലണ്ടിനോട് നാണംകെട്ട തോല്‍വി വഴങ്ങിയിരുന്നു. രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയതോടെ നിലവിലെ ചാമ്പ്യന്മാരുടെ സെമിഫൈനല്‍ പ്രവേശനം ദുഷ്കരമായി.
ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ ടെംബ ബാവുമ (2) റണ്ണൗട്ടായെങ്കിലും പിന്നീട് കളി ദക്ഷിണാഫ്രിക്കയുടെ നിയന്ത്രണത്തിലായിരുന്നു. ഡികോക്കിനു പകരം ഓപ്പൺ ചെയ്ത റീസ ഹെൻറിക്ക്സ് തകർപ്പൻ പ്രകടനം കാഴ്ചവച്ചു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ റസ്സി വാൻഡർ ഡസ്സൻ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അത്ര ഉയർന്ന സ്കോർ അല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചില്ല. 39 റൺസെടുത്ത ഹെൻറിക്കസിനെ അകീൽ ഹുസൈൻ്റെ പന്തിൽ ഷിംറോൺ ഹെട്മെയർ ഉജ്ജ്വലമായി പിടികൂടി. വാൻഡർ ഡസ്സനുമായി 57 റൺസിൻ്റെ കൂട്ടുകെട്ട് ഉയർത്തിയതിനു ശേഷമാണ് താരം മടങ്ങിയത്.
ഹെന്‍ഡ്രിക്സിന് പകരം എയ്ഡന്‍ മാര്‍ക്രമാണ് ക്രീസിലെത്തിയത്. മാര്‍ക്രം അടിച്ചുതകര്‍ത്തതോടെ ദക്ഷിണാഫ്രിക്ക സ്കോര്‍ ഉയരാന്‍ തുടങ്ങി. 14 ഓവറില്‍ ടീം സ്കോര്‍ 100 കടന്നു. ഡ്യൂസനും ഫോം കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്ക വിജയമുറപ്പിച്ചു. പിന്നാലെ മാര്‍ക്രം അര്‍ധസെഞ്ചുറി നേടി. തൊട്ടടുത്ത പന്തില്‍ സിംഗിളും നേടി താരം ടീമിന് വിജയം നേടിക്കൊണ്ടുത്തു. മാര്‍ക്രം വെറും 26 പന്തുകളില്‍ നിന്ന് നാല് സിക്സിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 51 റണ്‍സെടുത്തും ഡ്യൂസന് 51 പന്തുകളില്‍ നിന്ന് 43 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.
ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. 56 റൺസ് നേടിയ എവിൻ ലൂയിസാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. ബാറ്റർമാർക്കെല്ലാം തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാനായില്ല. 35 പന്തുകൾ നേരിട്ട് 16 റൺസെടുത്ത ലെൻഡൽ സിമ്മൻസിൻ്റെ മെല്ലെപ്പോക്ക് വിൻഡീസിനു കനത്ത തിരിച്ചടിയായി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡ്വെയ്ന്‍ പ്രിട്ടോറിയസ് മൂന്നുവിക്കറ്റ് സ്വന്തമാക്കി. കേശവ് മഹാരാജ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗിസോ റബാദ, ആന്റിച്ച് നോര്‍ക്യെ എന്നിവര്‍ ഒരോ വിക്കറ്റ് നേടി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe