ചെങ്ങന്നൂര്‍ : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭാ പ്രദേശത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
വൈസ് ചെയര്മാന് ഗോപു പുത്തന്മഠത്തില് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ഓമനാ വര്‍ഗീസ്, ശ്രീദേവി ബാലകൃഷ്ണന്, കൗണ്‍സിലര്‍മാരായ കെ.ഷിബുരാജന്‍, എം.മനുകൃഷ്ണന്, രോഹിത് പി. കുമാര്‍, സിനി ബിജു, സൂസമ്മ ഏബ്രഹാം, മിനി സജന്, ഇന്ദു രാജന്, റ്റി.കുമാരി, എസ്.സുധാമണി, മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.രഞ്ജുമോള്‍, ഡോ.ഗീത അനില്‍കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ വി.കെ.സരോജിനി, ആശാ പ്രവര്‍ത്തക ഉഷാ ഓമനക്കുട്ടന് എന്നിവര്‍ പ്രസംഗിച്ചു. പ്രതിരോധ മരുന്നിന്റെ ആദ്യഘട്ട വിതരണം 27 വരെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 വരെ അങ്ങാടിക്കല്‍ പമ്പാതീരം ആയുഷ് ഹോമിയോ പി.എച്ച്.സിയിലും നഗരസഭാ ഓഫീസിലും നടക്കും.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe