റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) ഒരാഴ്ചയ്ക്കിടയിൽ 15,688 നിയമലംഘകർ അറസ്റ്റിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് തൊഴിൽ, താമസ, അതിർത്തി നിയമലംഘകരെ പിടികൂടിയത്. വിവിധ സുരക്ഷാ ഏജൻസികളും ജവാസാത്തും (Jawazat) ഒക്ടോബർ 14 മുതൽ 20 വരെ നടത്തിയ പരിശോധകളിലാണ് ഇത്രയും പേർ അറസ്റ്റിലായത്.
പിടിയിലായവരിൽ 7,088 പേരും താമസ നിയമലംഘനങ്ങൾ നടത്തിയ പ്രവാസികളാണ്. 6,985 പേർ അതിർത്തി ലംഘനങ്ങൾക്കും 1,615 പേർ തൊഴിൽ നിയമ ലംഘനങ്ങൾക്കും അറസ്റ്റിലായി. അയൽ രാജ്യങ്ങളിൽ നിന്ന് അതിർത്തി നിയമങ്ങൾ ലംഘിച്ച് സൗദി അറേബ്യയിലേക്ക് കടക്കാൻ ശ്രമിച്ച 406 പേരാണ് ഇക്കാലയളവിൽ സുരക്ഷാ സേനകളുടെ പിടിയിലായത്. ഇവരിൽ 57 ശതമാനം പേർ യെമനികളും 41 ശതമാനം എത്യോപ്യക്കാരുമാണ്. രണ്ട് ശതമാനമാണ് മറ്റ് രാജ്യക്കാർ.സൗദിയിൽ നിന്ന് അനധികൃതമായി അതിർത്തി കടന്ന് മറ്റ് രാജ്യങ്ങളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ 10 പേർ അറസ്റ്റിലായി. നിയമലംഘകർക്ക് താമസ സൗകര്യങ്ങളും യാത്രാ സംവിധാനങ്ങളും ഒരുക്കി നൽകിയതിന് 20 പേരെയും അധികൃതർ പിടികൂടിയിട്ടുണ്ട്.
ഇപ്പോൾ പിടിയിലായവരടക്കം 86,628 പേരാണ് ശിക്ഷ കാത്ത് കഴിയുന്നത്. ഇവരിൽ 77,314 പേർ പുരുഷന്മാരും 9,314 പേർ സ്ത്രീകളുമാണ്. നാടുകടത്തുന്നതിന് മുന്നോടിയായി രേഖകൾ ശരിയാക്കുന്നതിന് 71,819 പേരുടെ വിവരങ്ങൾ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe