മലപ്പുറം: കൊണ്ടോട്ടിയിൽ 21കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കാനാവില്ലെന്ന് മലപ്പുറം എസ് പി എസ് സുജിത്ത് ദാസ് പറഞ്ഞു. മെഡിക്കല്‍ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനിക്കുമെന്നും എസ് പി വ്യക്തമാക്കി.
പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പത്താം ക്ലാസിലാണ് പഠിക്കുന്നതെന്നും ജില്ലാ ലെവല്‍ ജൂഡോ ചാംപ്യനാണെന്നും എസ് പി പറഞ്ഞു. യുവതിയുടെ കഴുത്തിനും തലയ്ക്കും നല്ല പരുക്കുണ്ട്. ചെറുത്തുനിന്നതിനാല്‍ ജീവാപായമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ പതിനഞ്ചുവയസുകാരനാണ് പോലീസ് കസ്റ്റഡിയിലായത്. താനാണ് ഉപദ്രവിച്ചതെന്ന് കുട്ടി പോലീസിനോട് സമ്മതിച്ചു. യുവതിയെ പിന്തുടര്‍ന്ന ശേഷം ആളൊഴിഞ്ഞ വാഴത്തോട്ടത്തിനടുത്തെത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. യുവതിയുടെ അതേ നാട്ടുകാരനാണ് പിടിയിലായ പതിനഞ്ചുകാരന്. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് പോലീസ് അറിയിച്ചു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe