തൃശൂർ ∙ വിൽപനയ്ക്കായി കൊണ്ടുവന്ന ഇരുതലമൂരിയുമായി 4 പേർ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡിന്റെ പിടിയിൽ.നോർത്ത് പറവൂർ സ്വദേശി സിദ്ദിഖ് (27), കയ്പമംഗലം സ്വദേശി അനിൽകുമാർ (47), തിരുവനന്തപുരം വെള്ളറട സ്വദേശി റാംകുമാർ (41), മാള വൈന്തല സ്വദേശി സന്തോഷ് (42) എന്നിവരാണു പിടിയിലായത്. ശക്തൻ നഗറിലെ ഹോട്ടൽ മുറിയിൽ തങ്ങിയ സംഘത്തെ ഒരു കോടി രൂപ തരാമെന്നു പറഞ്ഞെത്തിയാണ് ഉദ്യോഗസ്ഥർ കുടുക്കിയത്
ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു. ഇരുതലമൂരിയെയും പ്രതികളെയും പട്ടിക്കാട് ഫോറസ്റ്റ് റേഞ്ചിനു കൈമാറും.ഇരുതലമൂരിയെ വീട്ടിൽ സൂക്ഷിച്ചാൽ സമ്പത്ത് വന്നുചേരുമെന്ന അന്ധവിശ്വാസത്തിലാണ് വൻ വിലയിൽ ഇവയെ കരിഞ്ചന്തയിൽ വിൽക്കുന്നതെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഭാസി ബാഹുലേയൻ പറഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.എസ്.ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഷിജു ജേക്കബ്, എൻ.യു.പ്രഭാകരൻ, കെ.വി.ജിതേഷ് ലാൽ, കെ. ഗീരീഷ് കുമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു