റിയാദ്: മലയാളി സൗദി അറേബ്യയിലെ (Saudi Arabia) താമസസ്ഥലത്ത് മരിച്ചു (Expaty died). മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി പരേതനായ കൊടവണ്ടി മമ്മദിന്റെ മകൻ കൊടവണ്ടി സിദ്ധീഖ് (49) തെക്കൻ സൗദിയിലെ ജിസാന്‍ സമീപം സാംതയിൽ ആണ് മരിച്ചത്.
സ്വകാര്യ റസ്റ്റോറന്റിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം ജോലിക്ക് എത്താൻ വൈകിയതിനെ തുടർന്ന് സഹപ്രവർത്തകരുടെ അന്വേഷണത്തിലാണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിനിടെ ഹൃദായാഘാതമുണ്ടായി മരണപ്പെടുകയായിരുന്നു. മാതാവ്: ആയമ്മ, ഭാര്യ: അസ്മാബി, മൂന്ന് മക്കളുണ്ട്. സാംത ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കും.
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe