തിരുവനന്തപുരം: പ്ലസ് വൺ(plus one) സപ്ലിമെന്ററി അലോട്മെന്റിന്( supplementary allotment) അപേക്ഷ ക്ഷണിച്ചു. നാളെ മുതൽ ഈ മാസം 28 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഹയർസെക്കൻഡറി പ്രവേശന വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്. രാവിലെ 10 മുതൽ 5 വരെ അപേക്ഷ നൽകാം.
നേരത്തെ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ അപേക്ഷ പുതുക്കി നൽകണം. നേരത്തെ അപേക്ഷിക്കാത്തവരും പിഴവ് കാരണം പ്രവേശനം നിരസിക്കപ്പെട്ടവരും പുതിയ അപേക്ഷ സമർപ്പിക്കണം. നവംബർ ഒന്നിന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
കമ്യൂണിറ്റി ക്വോട്ടയിലെ സപ്ലിമെന്ററി അലോട്മെന്റ് ഇന്നു പൂർത്തിയാകും. ഇതിനു ശേഷം ബാക്കിയുള്ള സീറ്റുകൾ കൂടി ഉൾപ്പെടുത്തിയായിരിക്കും ജനറൽ സപ്ലിമെന്ററി അലോട്മെന്റ്.
രണ്ടാം ഘട്ട അലോട്മെന്റിനു ശേഷം എല്ലാ വിഭാഗങ്ങളിലുമായി 87527 സീറ്റുകളാണ് ബാക്കിയുള്ളത്. സീറ്റുകൾ വർധിധിപ്പിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടനെ ഉണ്ടാകും. പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് നിയമസഭയില്‍ അറിയിച്ചത്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe