ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിൽ സ്കോട്ട്ലൻഡിനെതിരെ അഫ്ഗാനിസ്ഥാന് കൂറ്റൻ ജയം. 130 റൺസിനാണ് അഫ്ഗാൻ സ്കോട്ട്ലൻഡിനെ തകർത്തത്. അഫ്ഗാൻ മുന്നോട്ടുവച്ച 191 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സ്കോട്ട്ലൻഡ് 10.2 ഓവറിൽ 60 റൺസിന് ഓൾഔട്ടായി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ മുജീബുര്‍ റഹ്മാനാണ് സ്കോട്ലന്ഡ് ബാറ്റിങ് നിരയെ തകര്‍ത്തത്.(afghanistan won scotland t20)
മൂന്നോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെടുത്ത സ്കോട്ലന്ഡ് ബാറ്റിങ്നിര പിന്നീട് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. സ്കോട്ലന്ഡിന്റെ എട്ട് ബാറ്റര്‍മാര്‍ രണ്ടക്കം കണ്ടില്ല. 25 റൺസെടുത്ത ജോർജ് മുൺസിയാണ് സ്കോട്ട്ലൻഡിൻ്റെ ടോപ്പ് സ്കോറർ. മുൺസിയെ കൂടാതെ ക്രിസ് ഗ്രീവ്സ് (12), കെയിൽ കോട്സർ (10) എന്നിവർ മാത്രമാണ് ഇരട്ടയക്കം കടന്നത്. അഞ്ചുപേര്‍ പൂജ്യത്തിന് പുറത്തായി. ട്വന്റി 20 ലോകകപ്പിലെ ഒരു ടീമിന്റെ ഏറ്റവും വലിയ വിജയമാണിത്.
അഫ്ഗാന് വേണ്ടി മുജീബുര്‍ റഹ്മാന് നാലോവറില്‍ വെറും 20 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ചുവിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാന് മൂന്നുവിക്കറ്റെടുത്തപ്പോള്‍ ശേഷിച്ച വിക്കറ്റ് നവീന്‍ ഉള് ഹഖ് സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ വിക്കറ്റ് 4 നഷ്ടപ്പെടുത്തിയാണ് 190 റൺസ് നേടിയത്. 59 റൺസെടുത്ത നജീബുള്ള സദ്രാൻ ആണ് അഫ്ഗാൻ്റെ ടോപ്പ് സ്കോറർ. റഹ്മാനുള്ള ഗുർബാസ് (46), ഹസ്റതുള്ള സസായ് (44) എന്നിവരും അഫ്ഗാനു വേണ്ടി തിളങ്ങി.
സ്കോട്ലന്‍ഡിനുവേണ്ടി സഫിയാന്‍ ഷറീഫ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജോഷ് ഡേവി, മാര്‍ക്ക് വാറ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe