മുംബൈ: ആര്യന് ഖാന് പ്രതിയായ ലഹരിമരുന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ ഷാരൂഖ് ഖാന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയുടെ (Sameer Wankhede ) നേതൃത്വത്തിലുള്ള സംഘത്തിനെതിരേ വിജിലൻസ് അന്വേഷണത്തിന് (vigilance probe) ഉത്തരവിട്ട് എൻസിബി(NCB). ഏജന്‍സിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ ഗ്യാനേശ്വര്‍ സിംഗാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക.
ആര്യൻ ഖാനെ മോചിപ്പിക്കുന്നതിനു പിതാവ് ഷാരൂഖ് ഖാനോടു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരും മറ്റുചിലരും 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് കേസിലെ ദൃക്സാക്ഷി വെളിപ്പെടുത്തിയത്.
കേസിലെ സാക്ഷിയായ പ്രഭാകര്‍ സയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മുംബൈയിലെ എൻസിബി ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറലിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. ഗോസവിയുടെ സുരക്ഷാഗാർഡാണു പ്രഭാകർ സയിൽ.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















