ചെങ്ങന്നൂര്‍: ആരോഗ്യ സ്ഥിരംസമതി അദ്ധ്യക്ഷ സ്ഥാനം ഒഴിവുവന്ന് ഒന്നരമാസം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടത്താത്തതിനെതിരെ കൗണ്‍സിലര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്കി. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ അര്‍ച്ചന കെ ഗോപി കഴിഞ്ഞ സെപ്റ്റംബര്‍ 3 ന് രാജിവച്ച ഒഴിവില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ വൈകുന്നതിനെതിരെ നഗരസഭാ യുഡിഎഫ് പാര്‍ലമെന്ററി പര്‍ട്ടി ലീഡര്‍ കെ.ഷിബുരാജന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന് പരാതി നല്കി.
സാധാരണ തെരഞ്ഞെടുപ്പ് നടത്തേണ്ട കാലാവധി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് വൈകുന്നത് നഗരസഭാ ഭരണസംവിധാനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സുപ്രധാനമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷയുടെ അഭാവം കാരണം നിരവധിയായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നു. അടിയന്തിരമായി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടി സ്വീകരിക്കണമെന്ന് കെ.ഷിബുരാജന്‍ നല്കിയ പരാതിയില്‍ പറയുന്നു.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe