റിയാദ്: സൗദി അറേബ്യയിലേക്ക് (Saudi Arabia) നേരിട്ട് യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക വിസകളുടെ കാലാവധി വീണ്ടും നീട്ടി (visa vaalidity extended). നവംബർ 30 വരെയാണ് ഇപ്പോൾ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത സന്ദർശക വിസകൾക്ക് മാത്രമായിരിക്കും കാലാവധി നീട്ടി നൽകിയ തീരുമാനം ബാധകമാവുക.
സൗദി അറേബ്യയിലേക്ക് ഇപ്പോഴും പ്രവേശന വിലക്ക് നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ ഇളവിന്റെ ആനുകൂല്യങ്ങൾ ലഭ്യമാവും. വിസകളുടെ കാലാവധി നീട്ടാൻ പ്രത്യേക നടപടികളുടെയൊന്നും ആവശ്യമില്ല. നേരത്തെ പല തവണ സന്ദർശക വിസകളുടെ കാലാവധി നീട്ടി നൽകിയിരുന്നു.