പാലാ ∙ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. കെഎസ്ഇബി ജീവനക്കാരനായ പാലാ കെഎസ്ഇബി ഓഫിസിലെ ഓവർസിയർ മാഞ്ഞൂർ തൂമ്പിൽ ടി.കെ.സിജു(47) ആണ് അർഹനായത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2നാണ് സിജു പാലായിലെ ശ്രീശങ്കര ലോട്ടറി ഏജൻസീസിൽ നിന്ന് ടിക്കെറ്റെടുത്തത്.
വൈകിട്ടോടെ ഫലം അറിയുകയായിരുന്നു. സിജു എടുത്ത കെ.എച്ച്. 300004 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 18 വർഷമായി കെഎസ്ഇബിയിൽ ജോലി ചെയ്യുകയാണ്. ഭാര്യ: ലീമ. മകൻ: അനന്തകൃഷ്ണൻ