ദോഹ: അറബ് ലോകത്തേക്ക് ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിൽ ഖത്തർ പ്രതീക്ഷിക്കുന്നത് ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നായി 12 ലക്ഷം കാണികളെ. 2022 നവംബർ 21ന് കിക്കോഫ് കുറിച്ച് ഡിസംബർ 18ന് സമാപിക്കുന്ന ലോകകപ്പിൽ സന്ദർശകരും കാണികളുമായി ലോകത്തിൻെറ വിവിധ കോണിൽ നിന്നും ജനമൊഴുകും എന്നാണ് പ്രതീക്ഷ. ഇവരെ വരവേൽക്കാനായി ഹോട്ടലുകളും അതിനൂതനമായ പാർപ്പിട സംവിധാനങ്ങളുമായി ഖത്തർ സജ്ജമാവുകയാണെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി കമ്യൂണിക്കേഷൻ മേധാവി ഫാതിമ അൽ നുഐമി പറഞ്ഞു. ഒരേ സമയമാവില്ല ഇത്രയും പേർ രാജ്യത്തെത്തുന്നത്. ലോകകപ്പിൻെറ 28 ദിവസങ്ങളിലായി 12 ലക്ഷത്തിൽ ഏറെപേർ രാജ്യത്ത് സന്ദർശകരായി വരുമെന്നാണ് പ്രതീക്ഷ
ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ലോകകപ്പിന് വേദിയൊരുക്കുന്ന ഖത്തർ ചെറിയ രാജ്യത്തിൻെറ പരിധിയിൽ നിന്നുകൊണ്ട് വൈവിധ്യമാർ ന്ന സജ്ജീകരണങ്ങളോടെയാണ് 12 ലക്ഷം കാണികളെ സ്വാഗതം ചെയ്യുന്നത്. പരമ്പരാഗതമായ രീതിയിലെ ഹോട്ടൽ താമസ സൗകര്യങ്ങൾക്കു പുറമെ, ക്രൂയിസ് കപ്പലുകൾ, ഫാൻ വില്ലേജുകൾ, മരുഭൂമികളിൽ ഒരുക്കുന്ന തമ്പുകൾ, സ്വദേശികളുടേത് ഉൾപ്പെടെയുള്ള വീടുകൾ തുടങ്ങിയ വേറിട്ട സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്.
1600 റൂമുകളുമായി 16 േഫ്ലാട്ടിങ് ഹോട്ടലുകളാണ് ലോകകപ്പിൻെറ ഭാഗമായി തയാറാക്കുന്നത്. ഇതിനു പുറമെയാണ് ‘ഹോസ്റ്റ് എ ഫാൻ’ എന്ന പദ്ധതിയുമായി സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി രംഗത്തെത്തിയത്. രജിസ്റ്റർ ചെയ്ത സ്വദേശികൾക്ക് സ്വന്തം വീട്ടിൽ കാണികളെ സ്വീകരിക്കുന്നതാണ് ‘ഹോസ്റ്റ് എ ഫാൻ’ പദ്ധതി. ഇതുവഴി ഖത്തറിൻെറ സംസ്കാരവും പാരമ്പര്യവും വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് പരിചയപ്പെടുത്താമെന്നാണ് കണക്കൂകൂട്ടൽ.