മസ്കത്ത്: ഒമാനിൽ (Oman) കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 47 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid – 19 cases) ആരോഗ്യ മന്ത്രാലയം (Ministry of Health)അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 48 പേർ കൂടി രോഗമുക്തരായി (Recoveries). അതേസമയം കഴിഞ്ഞ മൂന്ന് ദിവത്തിൽ മൂന്ന് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ 3,04,163 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 2,99,540 പേരാണ് ഇതിനോടകം രോഗമുക്തരായത്. ആകെ 4,110 പേർക്ക് കൊവിഡ് കാരണം ജീവൻ നഷ്ടമാവുകയും ചെയ്തു. നിലവിൽ 98.5 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
നിലവിൽ 513 കൊവിഡ് രോഗികൾ മാത്രമാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ വിവിധ ആശുപത്രികളിൽ പുതിയതായി രണ്ട് കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചു. ആകെ 10 കൊവിഡ് രോഗികൾ ഇപ്പോൾ ചികിത്സയിലുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.